നെടുമങ്ങാട്: പഴകുറ്റി -ഉളിയൂർ കൈപ്പള്ളി നട റോഡിൽ അപകടങ്ങൾ പതിവാകുന്നു. പഴകുറ്റി -വെമ്പായം റോഡിന്റെ നിർമ്മാണം നടക്കുന്നതിനാൽ വേങ്കവിളയിലേക്കും കുശർകോഡ് വഴി വെമ്പായത്തേക്കും പോകുന്ന റോഡിന്റെ സൈഡാണ് ഇടിഞ്ഞത്. കൊടും വളവും ഒരു വാഹനം കടന്നു പോകുമ്പോൾ മറ്റൊരു വാഹനം വന്നാൽ പെട്ടതു തന്നെ. ഇതിന് കാരണം റോഡിന്റെ സൈഡ് ഇടിഞ്ഞു പോയത് തന്നെ. ഇതിനാൽ ഇവിടം സ്ഥിരം അപകട മേഖലയായി മാറി. ഇതിനോടൊപ്പം സ്വകാര്യ ടെലിഫോൺ കേബിൾ ഇടാനായി റോഡിന്റെ ബാക്കിയുള്ള ഭാഗവും വെട്ടിപൊളിക്കുകയാണ്. ഒരു ചെറിയ മഴ പെയ്യ്താൽ വെള്ളക്കെട്ട് ആകുന്ന റോഡിലാണ് കുഴികൾ എടുത്തിട്ട് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത്.