nta

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലയ്ക്ക് ഒരൊപ്പ് പരിപാടിയുടെ ഉദ്ഘാടനം ചെങ്കൽ ശിവക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട് നിർവഹിച്ചു. സമിതി ചെയർമാനും മുൻമന്ത്രിയുമായ ആർ. സുന്ദരേശൻ നായർ ഏറ്റുവാങ്ങി. നെയ്യാറ്റിൻകര കാട്ടാക്കട താലൂക്ക് നിവാസികളുടെ പ്രാതിനിത്യത്തിന്റെ അടയാളമായി നെയ്യാറ്റിൻകര ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഒരു ലക്ഷം ഒപ്പ് സമാഹരിച്ചു മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുന്നത്. ചെങ്കൽ മണ്ഡലം സമിതി ചെയർമാൻ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. സമിതി സംഘാടക സെക്രട്ടറി കുന്നത്തുകാൽ ബാലകൃഷ്ണപിള്ള, ഉന്നത അധികാര സമിതി അംഗം നെയ്യാറ്റിൻകര ജയചന്ദ്രൻ, ധനുവച്ച പുരം സുകുമാരൻ,​ അമരവിളസതീദേവി, കാരോട് പത്മകുമാർ, ഉദിയൻകുളങ്ങര അജിത്ത്, കൊറ്റാമം ശോഭന ദാസ് തുടങ്ങിയവർ പങ്കെടുത്തു.