chackochen

മനോഹരമായ കുടുംബചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ,​ ഭാര്യ പ്രിയ, മകൻ ഇസഹാക്ക് എന്നിവർ കണ്ണട ധരിച്ച് മുകളിലേക്ക് നോക്കുന്ന ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. മകൻ ഇസഹാക്കുമായുള്ള ചിത്രം അപൂർവമായി മാത്രമേ കുഞ്ചാക്കോ ബോബൻ പുറത്തുവിടാറുള്ളു. ഏറെ നാളുകൾക്കുശേഷം കുടുംബചിത്രം കുഞ്ചാക്കോ ബോബൻ പങ്കുവച്ചപ്പോൾ അത് സൂപ്പർ ഫാമിലി ചിത്രമെന്നാണ് ആരാധകരുടെ കമന്റ്. ഇസഹാക്കിന്റെ ചിത്രം മമ്മൂട്ടി കാമറയിൽ പകർത്തുന്ന മനോഹര ദൃശ്യം കുഞ്ചാക്കോ ബോബൻ അടുത്തിടെ പങ്കുവച്ചിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രമാണ് ഉടൻ റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ സിനിമ. തമിഴ് താരം ഗായത്രി ശങ്കർ ആണ് നായിക.