മണമ്പൂർ: മണമ്പൂർ നവകേരളം കലാസമിതിയുടെ ആഭിമുഖ്യത്തിലുള്ള സാഹിത്യക്കൂട്ടായ്‌മയായ സഹൃദയവേദിയുടെ 160ാമത് അദ്ധ്യായം അംബികാസുതൻ മാങ്ങാടിന്റെ ' പനിയൻ ' എന്ന കഥ ചർച്ച ചെയ്‌തു. കെ. സുഭാഷ് ചർച്ച നയിച്ചു. എസ്. ഉണ്ണിക്കൃഷ്ണൻ, എസ്. അജി, പി. മണിലാൽ, ഡോ.എസ്. അനിത, എസ്. അജിതൻ, ജയചന്ദ്രൻ പാലാംകോണം, അഡ്വ.വി. മുരളീധരൻ പിള്ള, എം. സുചിതാമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രയാർ ഗോപാലകൃഷ്ണന് ജി. രതീഷും, പാരിസ് ചന്ദ്രൻ, ഇടവ ബഷീർ എന്നിവർക്ക് ആർ. സെയിനും ആദരാഞ്ജലികൾ അർപ്പിച്ചു. രാമു കാര്യാട്ടിനെ ബി. അജിത് കുമാർ അനുസ്‌മരിച്ചു.