psc

മുടപുരം: പി.എസ്.സി നടത്തിയ എൽ.പി.എസ് അസി.പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ കുടവൂർ അപ്സരയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ദേവി.എൽ. ചന്ദ്രനെ മംഗലപുരം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വനജകുമാരി, സുനിൽകുമാർ, കെ.പി. ലൈല,​ പഞ്ചായത്ത് അംഗങ്ങളായ തോന്നയ്‌ക്കൽ രവി, ജുമൈല ബീവി, ബിന്ദു ബാബു, കെ. കരുണാകരൻ, എസ്. ജയ, ബിനി തുടങ്ങിയവർ പങ്കെടുത്തു.