തിരുവനന്തപുരം: സോഷ്യലിസ്റ്റ് സൈദ്ധാന്തികനും തിരു കൊച്ചി നിയമസഭാംഗവുമായിരുന്ന എൻ.ഡി. ജോസിന്റെ ജന്മശതാബ്ദിയാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് പബ്ലിക് ലൈബ്രറി ഹാളിൽ ജോസിന്റെ മകൾ പത്മജ ജോസഫ് ദീപം തെളിക്കും. ഡോ.എ. നീലലോഹിതദാസ് അദ്ധ്യക്ഷനാകും. വി.എം. സുധീരൻ, എം.ജി. രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തഞ്ചാവൂർ തമിഴ് സർവകലാശാല മുൻ ഡീൻ പ്രൊഫ കെ.രവീന്ദ്രൻ, ജെ.എബനേസർ, കവിത ജോസഫൈൻ എന്നിവർ സംസാരിക്കും.