
വെള്ളറട: വാഹനം തട്ടിയെടുത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. കേസിലെ ആറാം പ്രതി മാരായമുട്ടം മണലുവിള ഇടാത്തട്ട് വീട്ടിൽ ശ്രീജിത്തിനെയാണ് (22) വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തേ പിടിയിലായ മൂന്ന് പ്രതികൾ റിമാൻഡിലാണ്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കിയതായി പൊലീസ് പറഞ്ഞു.