
കൊച്ചി: മംഗളം ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററും ഡയറക്ടറും ഐ.എൻ.എസ് നിർവാഹകസമിതി അംഗവും മംഗളം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനുമായ കോട്ടയം ദേവലോകം മംഗലപ്പള്ളി ബിജുവർഗീസിന്റെയും പ്രമുഖ പാചകവിദഗ്ധ കാലടി കാളാംപറമ്പിൽ റ്റോഷ്‌മ ബിജു വർഗീസിന്റെയും മകൾ സിയ വർഗീസും എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടന്റും പനോരമ ഹോംസ് മാനേജിംഗ് ഡയറക്ടറുമായ തളിയത്ത് ടി.പി.ടോമിയുടെയും റജീന ടോമിയുടെയും മകൻ ജോസഫ് ടി. തളിയത്തും (മാനേജിംഗ് പാർട്ണർ പനോരമ റിയൽറ്റേഴ്സ് എറണാകുളം) വിവാഹിതരായി. രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു