d

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രവാസിക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാൻ തമിഴ്നാട് പ്രവാസകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.എസ്. മസ്‌താൻ നോർക്ക സെന്റർ സന്ദർശിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കോളശേരി എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ഒരു മണിക്കൂറിലേറെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. പ്രവാസി തിരിച്ചറിയൽ കാർഡുകൾ, ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ, കൊവിഡ് പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത തുടങ്ങിയ പദ്ധതികളിലൂടെ പുതിയ സാദ്ധ്യതകൾ കണ്ടെത്തുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് പോകുന്നവരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുന്നത് ഏറെ ശ്രമകരമാണെന്നും പലപ്പോഴും ബന്ധുക്കൾക്ക് പോലും വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിസ നോർക്ക റൂട്ട്സിന്റെ ഉപഹാരം കെ.ജി. മസ്‌താന് സുമൻ ബില്ല കൈമാറി.