
ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനോഹരണം സെക്കന്റ് വൈസ് ഗവർണ്ണർ എം.എ. വഹാബ് മുടപുരം ചാമ്പ്യൻസ് ഓഡിറ്റോയ്യ്തിൽ നിർവഹിച്ചു. 2021- 22 വർഷത്തെ ഡിസ്ട്രിക്ട് ഗവർണ്ണർ ഗോപകുമാർ മേനോന്റെ സന്ദർശനവും ഇതോടൊപ്പം നടന്നു. പുതിയ അംഗത്തെ ഡിസ്ട്രിക്ട് ഗവർണ്ണർ ഇൻഡക്‌ട് ചെയ്തു. പ്രോജക്ടുകളുടെ ഉദ്ഘടനം ജെയിൻ.സി.ജോബ് നിർവഹിച്ചു. പ്രസിഡന്റായി ജി. ചന്ദ്രബാബുവും സെക്രട്ടറിയായി ടി. ബിജുകുമാറും ട്രഷററായി ഡി. വിബുകുമാറും സ്ഥാനം ഏറ്റെടുത്തു. ചടങ്ങിൽ മികച്ച സ്കോളർ ഷിപ്പിനു അർഹയായ കൃഷ്‌ണബിന്ദുവിന്റെ മാതാപിതാക്കളായ കെ.വി. ഷാജുവിനെയും സിനി ഷാജുവിനെയും ആദരിച്ചു. രാധാകൃഷ്ണൻ നായർ , ഡോക്ടർ രാധാകൃഷ്ണൻ നായർ, ബി. അനിൽകുമാർ, ഡോക്ടർ പ്രേംജിത് എന്നിവർ സംസാരിച്ചു.