തിരുവനന്തപുരം: രണ്ടുദിവസമായി തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്നുവന്ന കെ.എസ്.ടി.എ സംസ്ഥാന മഹിളാ പഠനക്യാമ്പ് സമാപിച്ചു. രണ്ടാം ദിവസം ' വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം ' എന്ന വിഷയത്തിൽ എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. പ്രകാശനും സാമ്പത്തിക രംഗത്തെപ്പറ്റി ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണിയും ക്ലാസുകളെടുത്തു. വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന സംവാദവേളയ്ക്ക് ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ക്രോഡീകരണം നടത്തി. മഹിളാ സബ്കമ്മിറ്റി കൺവീനർ കെ. ബദറുന്നിസ ക്യാമ്പ് അവലോകനവും ക്യാമ്പ് ഡയറക്ടർ എൽ. മാഗി നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, വൈസ് പ്രസിഡന്റ് എ.കെ. ബീന എന്നിവർ സംസാരിച്ചു.