
നെടുമങ്ങാട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നെടുമങ്ങാട് മണ്ഡലം യുവമോർച്ചയും മഹിളാ മോർച്ചയും നെടുമങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊല്ലങ്കാവ് മണിക്കുട്ടൻ, കുറക്കോട് ബിനു, സുമയ്യ മനോജ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ്മോഹൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശാലിനി, യുവമോർച്ച സംസ്ഥാന സമിതി അംഗം വീണ, ടൗൺ ഏരിയാ പ്രസിഡന്റ് തുളസി, മണ്ഡലം സെക്രട്ടറിമാരായ രതീഷ്, ബിന്ദു ശ്രീകുമാർ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് അജിത്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ്, യുവമോർച്ച ഏരിയാ പ്രസിഡന്റ് ശാലു തുടങ്ങിയവർ നേതൃത്വം നൽകി.