
പാലോട്: മലയോര റെയിൽപ്പാത തെന്മല നിന്ന് പാലോട് വഴി നെടുമങ്ങാട് വരെ ദീർഘിപ്പിക്കണമെന്നും ബ്രൈമൂർ എസ്റ്റേറ്റിലെ പരമ്പരാഗത തൊഴിലാളികളുടെ പുനരധിവാസവും തൊഴിലും ഉറപ്പാക്കണമെന്നും പാലോട്ട് എക്സൈസ് റേഞ്ച് ഓഫീസ് ഉടൻ പ്രവർത്തനം തുടങ്ങണമെന്നും സി.പി.ഐ പാലോട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്നു ദിവസമായി നന്ദിയോട് നടന്നുവന്ന പ്രതിനിധി സമ്മേളനം സമാപിച്ചു. മണ്ഡലം സെകട്ടറിയായി ഡി.എ. രജിത് ലാലിനെ തിരഞ്ഞെടുത്തു.