1
ജയകുമാർ

ഉദിയൻകുളങ്ങര :പശുവിന് പുല്ല് ശേഖരിക്കാൻ പോയ മദ്ധ്യവയസ്‌ക്കൻ കുഴഞ്ഞുവീണ് മരിച്ചു. പവതിയാൻവിള തിരുവേട്ടയ്ക്കകം വീട്ടിൽ ജയകുമാർ (61,സുകു) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ പശുവിന് പുല്ല് ശേഖരിക്കനായി കുളത്തിന് സമീപത്തുള്ള പറമ്പിൽ എത്തിയപ്പോഴാണ് അത്യാഹിതം . മൂന്ന് കുട്ടികളുടെ പിതാവാണ്. കൂലിപ്പണിചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സംസ്‌കാരം ഇന്ന് സ്വവസതിയിൽ നടത്തും. ഭാര്യ:വിജയകുമാരി. മക്കൾ:ശ്യാം,ശരത്,ശരണ്യ.

ഫോട്ടോ: ജയകുമാർ