pina

 തവനൂരിൽ കറുത്ത മാസ്‌ക് ധരിച്ചവർക്ക് മഞ്ഞ മാസ്‌ക് നൽകി

 മാസ്‌ക് അഴിപ്പിക്കാൻ ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

 മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിവീശി ഇന്നലെയും പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവും പ്രതിഷേധവും പരിഹാസവും ശക്തമാവുകയും അത് സർക്കാരിന് കളങ്കമാവുന്ന നില വരികയും ചെയ്‌തതോടെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്‌കിനുള്ള അപ്രഖ്യാപിത വിലക്ക് പൊലീസ് പിൻവലിച്ചു.

ശനി,​ ഞായർ ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്‌ക് ധരിച്ചവരെ പൊലീസ് തടയുകയും മറ്റ് നിറങ്ങളിലുള്ള മാസ്‌ക് ധരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. ഇന്ന് കണ്ണൂരിലാണ് പരിപാടി.

പ്രതിഷേധം രൂക്ഷമായതോടെ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കറുത്ത മാസ്‌ക് മാറ്റാൻ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി ഐ.ജിമാർക്കും അവർ ഡിവൈ.എസ്.പി മാർക്കും നിർദ്ദേശം നൽകി.

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പരിപാടിക്ക് എത്തിയവരുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പരിപാടിക്ക് കറുത്ത മാസ്‌ക് ധരിച്ചവരെ തടയരുതെന്ന് ഐ.ജി അശോക് യാദവ് ഡിവൈ.എസ്.പിമാർക്ക് നിർദ്ദേശം നൽകി. എന്നിട്ടും കറുത്ത മാസ്‌ക് ധരിച്ചവരോട് വേറെ മാസ്‌ക് ധരിച്ചു കൂടേയെന്ന് പൊലീസ് ചോദിച്ചു. ബലമായി അഴിപ്പിച്ചില്ലെന്നു മാത്രം. കോഴിക്കോട്ടെ പരിപാടികളിൽ കറുത്ത മാസ്‌ക് ധരിച്ചവരെ മുഖ്യമന്ത്രി മടങ്ങുന്നതുവരെ പൊലീസ് നിരീക്ഷിച്ചു. ഇന്നലെ തവനൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ജയിൽ ഉദ്ഘാടനത്തിന് എത്തിയവരോട് കറുത്ത മാസ്‌ക് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം മഞ്ഞ മാസ്‌ക് നൽകി. ശനിയാഴ്ച കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌ക് വിലക്കിയിരുന്നു. ലത്തീൻ അതിരൂപതയുടെ പരിപാടികളിൽ കറുത്ത മാസ്‌ക് ഒഴിവാക്കണമെന്ന് രൂപത വിശ്വാസികളോട് നിർദ്ദേശിച്ചിരുന്നു.
കറുത്ത മാസ്‌ക് വിലക്ക് വലിയ ചർച്ചയാവുകയും ഇന്നലെ ഇടതുപക്ഷ അനുഭാവികൾപോലും കറുത്ത മാസ്‌കും വസ്ത്രവും പ്രതിഷേധ സൂചകമായി ധരിക്കുകയും ചെയ്തിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ സർക്കാരിനെ കളിയാക്കുന്ന ട്രോളുകളും നിറഞ്ഞു.

കെ.​ടി.​ജ​ലീ​ൽ​ ​ചെ​യ്ത​ ​കു​റ്റ​ങ്ങൾ എ​ണ്ണി​യെ​ണ്ണി​ ​പ​റ​യും​:​സ്വ​പ്ന

കൊ​ച്ചി​:​ ​യ​ഥാ​ർ​ത്ഥ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​ത് ​മു​ൻ​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലെ​ന്ന് ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സ് ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷ്.​ ​ജ​ലീ​ലി​നെ​ക്കു​റി​ച്ച് ​ര​ഹ​സ്യ​മൊ​ഴി​യി​ൽ​ ​ന​ൽ​കി​യ​ ​വി​വ​ര​ങ്ങ​ൾ​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​തു​റ​ന്നു​പ​റ​യും.
ഗൂ​ഢാ​ലോ​ച​ന​ക്കേ​സ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്നും​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​ർ.​ ​കൃ​ഷ്ണ​രാ​ജി​നെ​ ​ക​ലൂ​രി​ലെ​ ​വ​സ​തി​യി​ൽ​ ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം​ ​സ്വ​പ്ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
എ​ന്തൊ​ക്കെ​ ​കു​റ്റ​ങ്ങ​ളാ​ണ് ​കെ.​ടി.​ ​ജ​ലീ​ൽ​ ​ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ​അ​ക്ക​മി​ട്ട് ​വെ​ളി​പ്പെ​ടു​ത്തും.​ ​ര​ഹ​സ്യ​മൊ​ഴി​ ​പു​റ​ത്തു​വ​രു​മ്പോ​ൾ​ ​മാ​ത്രം​ ​ജ​ന​ങ്ങ​ൾ​ ​അ​റി​ഞ്ഞാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​ക​രു​തി​യി​രു​ന്ന​ത്.​ ​ജ​ലീ​ൽ​ ​മു​ൻ​കൈ​യെ​ടു​ത്ത്,​​​ ​ത​ന്നെ​ ​കു​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​ര​ഹ​സ്യ​മൊ​ഴി​ ​വെ​ളി​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​എ​ന്തൊ​ക്കെ​ ​കേ​സ് ​കൊ​ടു​ക്കു​മെ​ന്ന് ​കാ​ത്തി​രു​ന്ന് ​കാ​ണാം.​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​വ​രാ​ണ് ​ഷാ​ജ് ​കി​ര​ണി​നെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദൂ​ത​നാ​യി​ ​പ​റ​ഞ്ഞു​വി​ട്ട് ​ഒ​ത്തു​തീ​ർ​പ്പി​ന് ​ശ്ര​മി​ച്ച​തെ​ന്നും​ ​സ്വ​പ്ന​ ​പ​റ​ഞ്ഞു.

`​ര​ഹ​സ്യ​മൊ​ഴി​ ​കൊ​ടു​ക്കു​ന്ന​തും​ ​അ​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​വെ​ളി​പ്പെ​ടു​ത്തു​ന്ന​തും​ ​കു​റ്റ​മ​ല്ല.​ ​കു​റ്റ​കൃ​ത്യം​ ​ചെ​യ്താ​ൽ​ ​മാ​ത്ര​മേ​ ​ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം​ ​വ​രി​ക​യു​ള്ളു.​ ​ഇ​ത് ​കോ​ട​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കും.'
-​ആ​ർ.​ ​കൃ​ഷ്ണ​രാ​ജ്
സ്വ​പ്‌​ന​യു​ടെ​ ​അ​ഭി​ഭാ​ഷ​കൻ

`കറുത്ത മാസ്‌ക് ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്'

-ഇ. പി. ജയരാജൻ,

എൽ.ഡി.എഫ് കൺവീനർ

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​രി​പാ​ടി​യി​ൽ​ ​ക​റു​പ്പ് ​കാ​ണാ​നേ​ ​പാ​ടി​ല്ല.​ ​ക​റു​ത്ത​ ​മാ​സ്‌​ക് ​പാ​ടി​ല്ല,​ ​ക​റു​ത്ത​ ​വ​സ്ത്രം​ ​പാ​ടി​ല്ല.​ ​എ​ന്താ​ണ് ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ക​ണ്ണി​ലും​ ​മ​ന​സി​ലും​ ​ഇ​രു​ട്ടാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​കാ​ണു​ന്ന​തെ​ല്ലാം​ ​ക​റു​പ്പാ​യി​ ​കാ​ണു​ന്ന​ത്.​ ​ഇ​നി​ ​ക​റു​പ്പ് ​നി​റം​ ​നി​രോ​ധി​ക്കു​മോ?
-​വി.​ഡി.​സ​തീ​ശൻ
(​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് )

ക​റു​ത്ത​ ​വ​സ്ത്ര​വും​ ​മാ​സ്‌​കും​ ​വി​ല​ക്ക​പ്പെ​ട്ട​ ​ദി​വ​സം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ക​റു​ത്ത​ ​ദി​ന​മാ​ണ് .​പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​ ​ബ​ല​ത്തി​ൽ​ ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തി​യ​ ​പാ​ർ​ട്ടി​യു​ടെ​ ​ത​ല​വ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ,​ ​ഇ​ത്ത​രം​ ​അ​ക്ര​മ​ര​ഹി​ത​മാ​യ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ർ​ത്താ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ർ​ക്കാ​രി​ന് ​ധാ​ർ​മ്മി​ക​മാ​യോ​ ​നി​യ​മ​പ​ര​മാ​യോ​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യോ​ ​യാ​തൊ​രു​ ​അ​വ​കാ​ശം​ ​ഇ​ല്ല.
-​ശ​ശി​ത​രൂ​ർ​ ​എം.​പി
(​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് )

വി​ല​ക്ക് ​വി​ഡ്ഢി​ത്ത​മാ​ണ്.​ ​എ​ന്തു​കൊ​ണ്ടാ​ണ് ​സ​ർ​ക്കാ​രും​ ​പോ​ലീ​സും​ ​ക​റു​ത്ത​ ​വ​സ്ത്ര​വും​ ​ക​റു​ത്ത​ ​മാ​സ്‌​കും​ ​കാ​ണു​മ്പോ​ൾ​ ​ഇ​ത്ര​ ​അ​സ്വ​സ്ഥ​രാ​കു​ന്ന​ത്.​ ​എ​ന്ത് ​ധ​രി​ക്ക​ണ​മെ​ന്ന​ത് ​ജ​ന​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​മാ​ണ്.
-​ ​ബി.​ആ​ർ.​പി​ ​ഭാ​സ്‌​ക​ർ​ ​(​മു​തി​ര്‍​ന്ന​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൻ​ )