1

വിഴിഞ്ഞം: ഈ കൂറ്റൻ ആൽമരം അപകടാവസ്ഥയിലാണ്.ഇതിനെ സംരക്ഷിച്ചില്ലെങ്കിൽ യാത്രക്കാർക്ക് ഭീഷണിയാണ്. ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണീ മരം.വെങ്ങാനൂർ ചാവടിനട ജംഗ്ഷനിലാണ് നിൽക്കുന്നത്.സമീപത്ത് സ്കൂളും ബസ് സ്റ്റോപ്പുമുണ്ട്. നിരവധി വാഹനങ്ങളും യാത്രക്കാരുമുണ്ട് ഈ ആൽമരത്തിനു സമീപത്തെ റോഡിലൂടെ യാത്ര ചെയ്യാൻ.നിരവധി വീടുകളുമുണ്ട് സമീപത്ത്. മുൻപ് രണ്ട് തവണ വലിയ കൊമ്പുകൾ ഒടിഞ്ഞു വീണ് സമീപവീടുകൾക്കും മതിലിനും മറ്റും കേടുപാടുണ്ടായി. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.