തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വട്ടിയൂർക്കാവ് ശാഖയിൽ ദീർഘകാലം പ്രസിഡന്റായും കൺവീനറായും പ്രവർത്തിച്ചിരുന്ന കെ. ബാബുസെന്നിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ഇന്ന് വൈകിട്ട് 4ന് വട്ടിയൂർക്കാവ് ശാഖാഹാളിൽ നടക്കും.
ഡോ.പി. പല്പു സ്‌മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്‌മരണയോഗം കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.