1

വിഴിഞ്ഞം: പ്രവാചകനിന്ദയ്‌ക്കെതിരെ വിഴിഞ്ഞത്ത് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത്, വിഴിഞ്ഞം വടക്കേ ഭാഗം സെൻട്രൽ ജമാഅത്ത്, വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ച് നടത്തി. എം. വിൻസെന്റ് എം.എൽ.എ,​ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വിഴിഞ്ഞം തെക്കുംഭാഗം ഇമാം യഖിയ ബാഖവി പുഴക്കര, വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ എച്ച്.എ. റഹ്മാൻ, വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് സെക്രട്ടറി യു. സുധീർ, വിഴിഞ്ഞം വടക്കേഭാഗം സെൻട്രൽ ജമാഅത്ത് പ്രസിഡന്റ്‌ അഷറഫ്, വിഴിഞ്ഞം വടക്കേ ഭാഗം സെൻട്രൽ ജമാഅത്ത് സെക്രട്ടറി നൗഷാദ്, വിഴിഞ്ഞം വടക്കേഭാഗം സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം അനസ് അൽ ഖാസ്‌മി, വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം മുഹമ്മദ്‌ ഖാലിദ് അൽ കൗസരി, വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത് പ്രസിഡന്റ്‌ അബ്ദുൽ റഹിം, വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത് സെക്രട്ടറി അബ്ദുൾ റഷീദ്, വിഴിഞ്ഞം ഹനീഫ, കൗൺസിലർമാരായ സമീറ, നിസാം, പനിയടിമ തുടങ്ങിയവ സംസാരിച്ചു.