
പാറശാല: നവരാത്രിയോടനുബന്ധിച്ച് പാറശാല സനാതനധർമ്മ പരിഷത്ത് സംഘടിപ്പിക്കുന്ന സൗവർണ നവരാത്രം സ്വാഗത സംഘം രൂപീകരണം നടന്നു. പാറശാല ജയമഹേശ് കല്യാണ മണ്ഡപത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്‌തു. അഡ്വ.എൻ.കെ. രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിഷത് ജനറൽ സെക്രട്ടറി ആർ. അനൂപ് സ്വാഗതം പറഞ്ഞു.
വെള്ളിമല ആശ്രമം മഠാധിപതി സ്വാമി ചൈതനാനന്ദജി, സ്വാമി ഭാർഗവറാം, സ്വാഗത സംഘം ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, ജനറൽ സെക്രട്ടറി സുരേഷ് തമ്പി, ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാറശാല രതീഷ് കൃഷ്ണ നന്ദി പറഞ്ഞു.