you

കിളിമാനൂർ:ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധങ്ങളെ ഭയന്നോടാതെ രാജിവെക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ് പഴയക്കുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിബി ശൈലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷനുമായ ജി.ജി.ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബാൻഷാ ബഷീർ,കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ, സുജിത്ത്,വൈശാഖ്,യാസീൻ ഷരീഫ്, അഹദ്, അനസ് തുടങ്ങിയവർ പങ്കെടുത്തു.