
കിളിമാനൂർ:മത തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സെക്കുലർ മീറ്റ് സംഘടിപ്പിച്ചു.കിളിമാനൂർ മണ്ഡലം കമ്മിറ്റി തൊളിക്കുഴി ജംഗ്ഷനിൽ സംഘടിപ്പിച്ച സെക്കുലർ മീറ്റ് സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് റഹീം നെല്ലിക്കാട് അദ്ധ്യക്ഷനായിരുന്നു.സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി.എൽ അജീഷ്,എ.ഐ എസ്.എഫ് മണ്ഡലം സെക്രട്ടറി എം.സിദ്ധിഖ്,ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.സന്തോഷ് കുമാർ,സി.പി.ഐ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ആർ.അരുൺ രാജ് എന്നിവർ സംസാരിച്ചു.എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റ്റി.താഹ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം അഭിനാഷ് ബി.എസ്.നന്ദിയും പറഞ്ഞു.