വെഞ്ഞാറമൂട്:കാവിയാട് ദിവാകരപ്പണിക്കർ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പേരയത്തുമുകൾ മുസ്ലിം ജമാ അത്തിന്റെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെ പേരയത്തുമുകൾ ജമാഅത്ത് മദ്രസാഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പള്ളി ഇമാം മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സൈനുലാബ്ദ്ദീൻ,സെക്രട്ടറി അനസ്,ബി.ഷാജി,മഞ്ചാടിമൂട് അനി,സുന്ദരൻ പിള്ള,കോലിയക്കോട് പീതാംബരൻ നായർ, വേണുഗോപാൽ അനുകിഴക്കനം തുടങ്ങിയവർ സംസാരിച്ചു ക്യാമ്പിൽ നിന്ന് രണ്ടു രോഗികൾക്ക് നിംസ് ഹാർട്ട് പ്രോജക്ടിന്റെ ഭാഗമായി ഹൃദയശസ്ത്രക്രിയ നടത്തി .