
കിളിമാനൂർ:കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഏറ്റവും അർഹരായ ഒരു കുട്ടിക്ക് സംസ്ഥനത്തുടനീളം കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റികൾ വീട് വച്ച് നൽകുന്നതിന്റെ ഭാഗമായി കിളിമാനൂർ സബ് ജില്ലയിൽ തട്ടത്തുമല ഗവൺമെന്റ് എച്ച്.എസ്.എസ് സ്കൂളിലെ ഒരു കുട്ടിക്ക് വീട് നൽകാൻ തീരുമാനമായി. ഇതിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം തട്ടത്തുമല മറവക്കുഴിയിൽ നടന്നു.സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എം.ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ജവാദ് പദ്ധതി വിശദീകരിച്ചു.കെ.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറി എം.ഷാജഹാൻ,സംസ്ഥാന എക്സിക്യൂട്ടിവ് പി.വി രാജേഷ്,ജില്ലാ എക്സിക്യൂട്ടിവുമാരായ വി.ആർ സാബു,കെ.വി വേണുഗോപാൽ,എം.എസ് ശശികല,കമ്മിറ്റി അംഗം ആർ.കെ ദിലീപ് കുമാർ,എസ്.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.സബ് ജില്ലാ പ്രസിഡന്റ് എസ്.ഷമീർ ഷൈൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.നവാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എൽ.ഹരീഷ് ശങ്കർ നന്ദിയും പറഞ്ഞു.