
പള്ളിക്കൽ : പള്ളിക്കൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ വിജയിച്ചു. എൽ.ഡി.എഫ് പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം വോട്ട് നേടിയാണ് വിജയിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവരും ലഭിച്ച വോട്ടും: ദീപു മോഹനൻ (1701), നജീബ് മുഹമ്മദ് സലിം (1706), പി. പ്രദീപ് (1658), സോമസുന്ദരൻപിള്ള (1650), നസീർ(1682) , എ. എസ്. നിസാം (1735), സജീബ് ഹാഷിം (1750), ഇ. ഹിമാമുദ്ദീൻ (1665), എസ്. സുധീന്ദ്രൻ (1717), എൻ. ശാലിനി (1701), ഷിബില (1657), ഷീജ (1764), എം. രാജേഷ് മോഹൻ (1700). ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പള്ളിക്കലിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി, ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.