മുടപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.ബി കടക്കാവൂർ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ കിഴുവിലം പഞ്ചായത്തിൽ പ്രതിഷേധ ജാഥ നടത്തി.പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ്‌ പൂവണത്തുംമൂട് ബിജു ഉദ്‌ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.കിഴുവിലം പഞ്ചായത്ത്‌ ഏരിയ പ്രസിഡന്റ്‌ ബിജു ആദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി പ്രകാശ് അണ്ടൂർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ അനീഷ്. പി നന്ദി പറഞ്ഞു.പുരവൂർ ഏരിയ ജനറൽ സെക്രട്ടറിമാരായ ബൈജു കാട്ടുംപുറം, മണ്ഡപം രതീഷ് , എസ്. സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ്കൂന്തള്ളർ, പഞ്ചായത്ത്‌ഏരിയ വൈസ് പ്രസിഡന്റുമാരായ അനുജ്, ഷിഗോ എന്നിവർ പങ്കെടുത്തു.