തിരുവനന്തപുരം; ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ലോകവയോജന പീഡന വിരുദ്ധ ബോധവത്കരണം 15 മുതൽ ആചരിക്കാൻ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ഇതിനോടനുബന്ധിച്ച് 25വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.വിദ്യാലയങ്ങളിൽ വയോജന സംരക്ഷണ പ്രതിജ്ഞ,ജില്ലാ കേന്ദ്രങ്ങളിൽ സെമിനാർ, വിളംബര ജാഥ, വാക്കത്തോൺ,വയോജന സംഗമങ്ങൾ തുടങ്ങിയ സംഘടിപ്പിക്കും.15ന് പാളയം മുതൽ സെക്രട്ടറിയറ്റ് വരെ വിളംബര ജാഥ നടത്തും.വൈകിട്ട് 6ന് സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ കേന്ദ്ര കൺടോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും.ഡോ.ജോർജ് ഓണക്കൂർ,വി.ശശി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന കമ്മിറ്റി യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് കെഎൻ കെ.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു.ജി.സുരേന്ദ്രൻപിള്ള , കെ.എൽ.സുധാകരൻ,ടി.വേലായുധൻ നായർ, പി.ചന്ദ്രസേനൻ,കെ.ടി.അബ്ദുൽ റഹ്മാൻ,കെ.സി. ഭാനു,കെ.ചന്ദ്രൻ മാസ്റ്റർ,കെ.പ്രഭാകരൻ,പി.വിജയമ്മ എന്നിവർ പങ്കെടുത്തു.