ബാലരാമപുരം: പത്ര-ദൃശ്യ-ശ്രവ്യ ഡിജിറ്റൽ മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനകമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകും.15ന് ആയുർവേദ കോളേജ് ജംഗ്ഷനിലെ വെറ്റിനേറിയൻസ് ഹാളിൽ വൈകിട്ട് 4ന് ചേരുന്ന സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായെത്തും.എം.എൽ.എമാരായ അഡ്വ.എം.വിൻസെന്റ്,​അഡ്വ.വി.കെ.പ്രശാന്ത്,​മേയർ ആര്യാരാജേന്ദ്രൻ,​ഡെപ്യൂട്ടി മേയർ പി.കെ.രാജു,​ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തുടങ്ങിയവർ സംസാരിക്കും.