
ആര്യനാട്: പനയ്ക്കോട്ട് മദ്യലഹരിയിൽ ഓടിച്ച കാർ 10 ബൈക്കുകൾ ഇടിച്ചിട്ടു. ഒരു കാറിലും ഇടിച്ചു. കാർ ഓടിച്ച പനവൂർ സ്വദേശി പ്രവീൺ ഗോപാലിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് 7ന് പനയ്ക്കോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ പനയ്ക്കോട് പന്നിക്കോണം സ്വദേശി തുളസീധരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്നൂർക്കോണത്ത് നിന്ന് കുളപ്പടയിലേക്ക് വന്ന കാറാണ് റോഡിന്റെ വശത്ത് ഒതുക്കി വച്ചിരുന്ന ബൈക്കുകളിലും കാറിലും ഇടിച്ചത്.