ആര്യനാട്: ആര്യനാട് പാലത്തിന്റെ അടിയിൽ അപകടകരമായി വളരുന്ന കടന്നൽക്കൂട് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്.
വലിയ ലോഡുമായി ലോറികൾ പോകുമ്പോൾ പാലത്തിന് കുലുക്കമുണ്ടാകാറുണ്ട്. ഈ സമയത്ത് കടന്നൽക്കൂട്ടിൽ നിന്ന് ഈച്ചകൾ പുറത്തേക്കിറങ്ങിയാൽ പാലത്തിലൂടെ സഞ്ചരിക്കുന്ന ആളുകളെ ആക്രമിക്കും. ഈ അവസ്ഥ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളും പ്രദേശവാസികളും സമീപത്തെ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. പാലത്തിന്റെ അടിയിലായി കാണുന്ന കൂടും ഈച്ചയും നശിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.