കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ (എസ്.സി വിഭാഗം,ഒരൊഴിവ് ) തസ്തികയിലേയ്ക്ക് 21ന് രാവിലെ 10.30ന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക് -ഇൻ -ഇന്റർവ്യൂ നടത്തും.യോഗ്യത :മൂന്ന് വർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്സ് പാസായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ :04702656632