h

കടയ്ക്കാവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ് സ്കൂൾ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ സംഘടിപ്പിച്ച "തണലൊരുക്കാൻ, താങ്ങി നിറുത്താൻ... എസ്.പി.സിയുടെ സ്നേഹ സമ്മാനം "എന്ന പരിപാടി കേരള യൂണിവേഴ്സിറ്റി മുൻ പ്രൊ.വൈസ് ചാൻസിലറും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോക്ടർ എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി വോളന്റിയർമാർ സമാഹരിച്ച 100 ഫലവൃക്ഷത്തൈകൾ നിലയ്ക്കാമുക്ക് മാർക്കറ്റിൽ എത്തിയ 100 വീട്ടമ്മമാർക്കായി വിതരണം ചെയ്തു. കടയ്ക്കാവൂർ മുതൽ നിലയ്ക്കാമുക്ക് വരെയുള്ള വ്യാപാരശാലകളിൽ തൈകളും പരിസ്ഥിതി സൗഹൃദ പേനയും എസ്.പി.സി കേഡറ്റുകൾ നൽകി. സ്കൂൾ മാനേജർ വി.ശ്രീലേഖ, പി.ടി.എ പ്രസിഡന്റ് അഡ്വ. റസൂൽഷാൻ, കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.വി, ഹെഡ്മാസ്റ്റർ വി.സുരേഷ്, പ്രിൻസിപ്പൽ ദീപ. ആർ.ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എസ്.മനോജ്, എം.പി.ടി.എ പ്രസിഡന്റ് ഡാളി അനിൽ, പൊലീസ് ഉദ്യോഗസ്ഥരായ ജയപ്രസാദ്, ആശ, സുജിൻ സുദേവൻ, സി.പി.ഒമാരായ ബിനോദ് മോഹൻദാസ്, അജിത എന്നിവർ പങ്കെടുത്തു.