bodhe

നെയ്യാറ്റിൻകര: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര സുഗതസ്മൃതിയിൽ ബോധേശ്വരൻ അനുസ്മരണവും കേരള ഗീതാലാപനവും നടന്നു.നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.ഡോ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,കൗൺസിലറായ കൂട്ടപ്പന മഹേഷ്, ബോധേശ്വരൻ ഫൗണ്ടേഷൻ സെക്രട്ടറി കേശവൻകുട്ടി,കവി ഉദയൻ കൊക്കോട്,എൻ.ആർ.സി. നായർ,ആർ.രാജേഷ്, നെയ്യാറ്റിൻകര കൃഷ്ണൻ,മണികണ്ഠൻ പാറശാല,സുഗത സ്മൃതി ക്രിയേറ്റീവ് ഹെഡ് അജയൻ അരുവിപ്പുറം,കോവില്ലൂർ രാധാകൃഷ്ണൻ തുടങ്ങിയർ പങ്കെടുത്തു. സുഗത സ്മൃതിയിലെ 'തളിരും തണലും' പദ്ധതിപ്രകാരമുള്ള വൃക്ഷത്തൈകളുടെ വിതരണം കവി സുകു മരുതത്തൂർ നിർവഹിച്ചു.കുമാരി ഭദ്ര,സീതാലക്ഷ്മി,അശ്വതി,ആർച്ച സുഭാഷ് തുടങ്ങിയവർ കേരള ഗീതവും സുഗതകുമാരിയുടെ കവിതകളും ആലപിച്ചു.