നെയ്യാറ്റിൻകര: കമുകിൻ കോട് ശാഖയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും യോഗം യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് അജികുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ് കുമാർ മുഖ്യപ്രഭാക്ഷണം നടത്തി.പുതിയ ഭരണസമിതി അംഗങ്ങളായി ജെ.എസ്.ഷാജിബോസ് (പ്രസിഡന്റ്),എസ് .ഷാന (വൈസ് പ്രസിഡന്റ്), കെ. ബി.സുകുമാരൻ (സെക്രട്ടറി), എ .ആര്‍. അരുൺ കിഷോർ (യൂണിയൻ പ്രതിനിധി),കെ.അജികുമാർ, കെ.എസ്.സനിൽകുമാരി, കെ.സത്യ കുമാർ, കെ.ഐ. ഹരിപ്രസാദ്, ജി.ആർ.അരുൺരാജ്, എ.സുദർശനൻ, ആർ.എസ്. ശ്രീരാജ് (കമ്മിറ്റി അംഗങ്ങൾ), ജയകുമാരി, പൗർണമി, ജി.സോമൻ, എ. സതികുമാർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.ശാഖാ സെക്രട്ടറി കെ.ബി സുകുമാരൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.