വർക്കല: ദേശീയ സന്നദ്ധ രക്തദാന ദിനത്തോട് അനുബന്ധിച്ച് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന്‌ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ ബ്ലഡ് ഡോണേഴ്സ് കേരളയും എച്ച്.ഡി.എഫ്‌.സി ബാങ്കും സംയുക്തമായി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.