pho

കിളിമാനൂർ: പൊതു വിദ്യാലയങ്ങളിൽ മാതൃകാ പ്രീസ്കൂളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാപ്പാല ഗവ. എൽ.പി.എസിലെ പാപ്പാത്തി എന്ന് നാമകരണം ചെയ്തിരിക്കുന്ന മാതൃകാ പ്രീ സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കുട്ടികൾക്കായി ക്ലാസുകൾ തുറന്ന് നൽകി.

കുട്ടികൾക്കുള്ള പാർക്കിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ബ്ലോക്ക് മെമ്പർ സരളമ്മ,വൈസ് പ്രസിഡന്റ് ഷീബ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. സിബി,വാർഡ് മെമ്പർമാരായ എൻ.സലിൽ, എൻ.എസ് അജ്മൽ,ബി.ഗിരിജകുമാരി,എസ്. ശ്രീലത,എസ് ശ്യാംനാഥ്,രതി പ്രസാദ്,സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമൂൽ റോയ്,ജില്ലാ പ്രോഗ്രാം ഓഫീസർ റനി വർഗീസ്,എ.ഇ.ഒ വി.എസ്. പ്രദീപ്, ബി.പി.സി സാബു,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, ഐ.എൻ.സി ബ്ലോക്ക് പ്രസിഡന്റ് ഗംഗാധരതിലകൻ എന്നിവർ സംസാരിച്ചു.

ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ കെ.വി. വേണുഗോപാൽ സ്വാഗതവും,പി.ടി.എ പ്രസിഡന്റ് കെ.ജി. ശ്രീകുമാർ നന്ദിയും പറഞ്ഞു.