ആറ്റിങ്ങൽ: പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തയ്യാറാകാത്ത കേരള സർക്കാരിന്റെ ഇരട്ടതാപ്പിനെതിരെ ഐ.എൻ.ടി.യു.സി മണമ്പൂർ - കടയ്ക്കാവൂർ മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൊട്ടികല്ല് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമവും രാഷ്ട്രീയ വിശദീകരണ യോഗവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി.എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എ ലിറ്ററേച്ചർ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആറ്റിങ്ങലുകാരിയായ മാളവിക, ജോലിയിൽ നിന്ന് വിരമിച്ച ചുമട്ട് തൊഴിലാളികൾ എന്നിവരെ യോഗം ആദരിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദീൻ, ആറ്റിങ്ങൽ സുരേഷ്, ജി. സത്യശീലൻ, മണനാക്ക് ഷിഹാബുദീൻ, എസ്. ശ്രീരംഗൻ, എ. അൻസർ, എസ്. ബൈജു, ഭദ്രൻപിള്ള, പി. സജീവ്, ശാസ്താവട്ടം രാജേന്ദ്രൻ, നഹുമത്തുള്ള, എം. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.