കോവളം: ടൂറിസം വകുപ്പിന്റെ സൈൻ ബോർഡ് തകർത്ത കാർ ഉടമയെ കണ്ടെത്തി. ഇക്കഴിഞ്ഞ 23നായിരുന്നു കോവളം ജംഗ്ഷനിൽ സ്ഥാപിച്ച ടൂറിസം വകുപ്പിന്റെ സൈൻ ബോർഡ് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തെ തുടർന്ന് ടൂറിസം ഇൻഫർമേഷൻ ഓഫീസർ പ്രേംഭാസ് കോവളം പൊലീസിൽ പരാതി നൽകുകയും അസി. ടൂറിസം ഓഫീസർ സാബുവിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. തുടർന്ന് പൊലീസ് സി.സി ടിവി കാമറ പരിശോധിച്ചപ്പോൾ സംഭവത്തിന് പിന്നിൽ സ്കോഡ കാർ ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് കാർ ഉടമയെ കോവളം പൊലീസ് വിളിച്ചുവരുത്തുകയും ടൂറിസം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൻമേൽ ഉടമയെ മടക്കി അയക്കുകയും ചെയ്തു.