
മുടപുരം: സംസ്ഥാന പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായുള്ള ' കൂടും കോഴിയും 'പദ്ധതി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ലൈജു,പി.മുരളി,എ.ചന്ദ്രബാബു,എസ്.ഷീല,എ.താജുന്നിസ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,കെപ്‌കോ മാനേജിംഗ് ഡയറക്ടർ ഡോ.പി.സെൽവകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,കെ.മോഹനൻ,പി.കരുണാകരൻ,ജി.ശ്രീകല,രാധിക പ്രതീപ്,ജെ.ജയാ ശ്രീരാമൻ,പി.അജിത,ആർ.പി.നന്ദുരാജ്,എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ.ലെനിൻ നന്ദിയും പറഞ്ഞു.മന്ത്രി ചഞ്ചുറാണി,അജിതകുമാരി,കല.എൽ എന്നിവർക്കും അഞ്ചുതെങ്ങ്,കടയ്ക്കാവൂർ ,കിഴുവിലം എന്നീ ഗ്രാമ പഞ്ചായത്തുകൾക്കും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വക ഉപഹാരം നൽകി.മികവിന്റെ അടിസ്ഥാനത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കടയ്ക്കാവൂർ,രണ്ടാം സ്ഥാനം നേടിയ മുദാക്കൽ, മൂന്നാം സ്ഥാനം നേടിയ ചിറയിൻകീഴ് എന്നീ പഞ്ചായത്തുകൾക്ക് ചിറയിൻകീഴ് ബ്ലോക്ക് വക സ്നേഹാദരവും നൽകി.