കല്ലറ: മുസ്ലിം ലീഗ് പാങ്ങോട് പഞ്ചായത്ത് പൊതുയോഗവും തിരഞ്ഞെടുപ്പും പാങ്ങോട് മന്നാനിയ ഓഡിറ്റോറിയത്തിൽ നടന്നു. ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന വാമനപുരം മണ്ഡലത്തിലെ പ്രധാന റോഡായ കാരേറ്റ് - പാലോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കോടികൾ മുടക്കി പുനർ നിർമാണം ആരംഭിച്ച റോഡിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഗഫാർ (പ്രസിഡന്റ്), ദിലീപ് (ജനറൽ സെക്രട്ടറി), ജുനൈദ് (ട്രഷറർ), അനസ്, ഷാൻ (സെക്രട്ടറിമാർ), റഫീഖ്, സവാദ് (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.