ബാലരാമപുരം: വിദ്യാർത്ഥികളിലെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും യോഗപരിശീലന പദ്ധതി നടുക്കാട് ബഡ്സ് സ്കൂളിൽ ആരംഭിച്ചു.പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സ്മിത ശിവന്റെ നേത്യത്വത്തിൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശ്രീകല,​ ക്ഷേമകാര്യ ചെയർപേഴ്സൺ വി.ബിന്ദു,​ മെമ്പർ കെ.രാകേഷ്,​ അനുശ്രീ,​ ഗീത എന്നിവർ സംബന്ധിച്ചു.