കോവളം : സി.പി. എം കോവളം ഏരിയ കമ്മിറ്റിക്ക് കീഴിലെ എം. അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. തുടർ പഠനത്തിന് അവസരം കാത്തിരിക്കുന്ന വിദ്ധ്യാർത്ഥികളുടെ ആശങ്ക അകറ്റികൊണ്ട് ഫ്യൂച്ചർ എന്ന പേരിലാണ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്. വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് ജില്ലാ റൂറൽ എസ്. പി ദിവ്യ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി എസ് പ്രദീപ്, കരിയർ ഗൈഡ് അനുരൂപ് സണ്ണി തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി .എസ് ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എസ് അജിത്ത്, ബിജു തുടങ്ങിയവർ സംസാരിച്ചു.