photo

നെടുമങ്ങാട് :സി.പി.ഐ 24 -ആം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജൂലായ് 21 മുതൽ 24 വരെ നെടുമങ്ങാട് നടക്കുന്ന ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് പി.എം.സുൽത്താൻ സ്മാരക പരിസരത്ത് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അരുൺ.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ലോഗോ പ്രകാശനം നിർവഹിച്ചു.യുവകലാ സാഹിതി നെടുമങ്ങാട്ട് മണ്ഡലം കമ്മിറ്റിയംഗംആർട്ടിസ്റ്റ് ട്വിങ്കിൾ രാജേഷാണ് ലോഗോ തയ്യാറാക്കിയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി ഉണ്ണികൃഷ്ണൻ, മീനാങ്കൽ കുമാർ, ജില്ലാ അസി സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജില്ലാ എക്സി അംഗങ്ങളായ പാട്ടത്തിൽ ഷൗക്കത്ത് , പൂവച്ചൽ ഷാഹുൽ,സംഘാടക സമിതി ജനറൽ കൺവീനർ പാട്ടത്തിൽ ഷെരീഫ്, അരുവിക്കര മണ്ഡലം സെക്രട്ടറി എം .എസ് റഷീദ്, പാലോട് മണ്ഡലം സെക്രട്ടറി ഡി. എ.രജിത് ലാൽ,വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ.എം. റൈസ് തുടങ്ങിയവർ പങ്കെടുത്തു.