p

തിരുവനന്തപുരം: 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ്,​ 24ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 പ്രാക്ടിക്കൽ

ഏഴാം സെമസ്റ്റർ ബി.ടെക്, ഡിസംബർ 2021 പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് ശാഖയുടെ (2008 & 2013 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷ 16ന് കൊല്ലം ടി.കെ.എം.കോളേജ് ഒഫ് എൻജിനിയറിംഗിൽ നടക്കും.

 പരീക്ഷാഫീസ്

ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - ത്രീമെയിൻ) വിദൂരവിദ്യാഭ്യാസം (മേഴ്സിചാൻസ് - 2010 അഡ്മിഷൻ മുതൽ 2014 അഡ്മിഷൻ വരെ) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

ജൂലായിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.എ /എം.എസ്‌സി /എം.കോം /എം.എസ്.ഡബ്ളിയൂ/എം.സി.ജെ പരീക്ഷകൾക്ക് പിഴകൂടാതെ ഈമാസം 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.