praveen

കല്ലമ്പലം: അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് മകൻ മരിച്ചു. അച്ഛൻ പരിക്കുകളോടെ രക്ഷപ്പെട്ടു. മണമ്പൂർ തൊട്ടിക്കല്ല് നീറുവിള പൊലിമയിൽ തൊടിയിൽ വീട്ടിൽ തമ്പിയുടെയും പരേതയായ ഓമനയുടെയും മകൻ പ്രവീൺ (അച്ചു -22) ആണ് മരിച്ചത്. അച്ഛൻ തമ്പി പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 9 ന് ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണത്തിനു സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് അച്ഛനും മകനുംകൂടി ആറ്റിങ്ങൾ നിന്ന് വീട്ടിലേക്ക് പോകവെ എതിർ ദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ പ്രവീൺ തക്ഷണം മരിച്ചു. പരിക്കേറ്റ അച്ഛൻ തമ്പിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.സഹോദരൻ പ്രശാന്ത്‌. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.