photo

നെടുമങ്ങാട്:ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ബ്ലോക്ക് ഗ്രാമസഭ അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആർ.ശ്രീമതി സ്വാഗതം പറഞ്ഞു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ,അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ റാണി,പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മിനി,വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയൻ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹരിലാൽ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു.