തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള 2022-23 വർഷത്തെ ആനുകൂല്യം വിതരണത്തിനായി 30കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. പദ്ധതിയിൽ അംഗമായിട്ടുള്ള കർഷകരുടെ അക്കൗണ്ടിൽ ആനുകൂല്യമെത്തും.
എല്ലാ കർഷകരും പദ്ധതിയിൽ അംഗമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനാണ് കൃഷി വകുപ്പ് വിള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയത്.