fa

കാരേറ്റ്: ദുബായിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ കുടുംബത്തിനും ധനസഹായം നൽകി.പുളിമാത്ത് പഞ്ചായത്ത് ഭരണസമിതി വാർഡുകളിൽ നിന്ന് പിരിച്ച 4,86,500 രൂപയാണ് നൽകിയത്.പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പന്തുവിളയിൽ നിന്ന് ഗൾഫിൽ ജോലി തേടി പോയ ഉണ്ണികൃഷ്ണൻ-പ്രഭ ദമ്പതികളുടെ മകൻ ലിജിൻ (26),ഇടവിള പുത്തൻവീട്ടിൽ ജയകുമാർ-സുനിത ദമ്പതികളുടെ മകൻ സുജിത്ത് (24), എ.എസ് ഭവനിൽ അജയകുമാർ - ശ്രീലത ദമ്പതികളുടെ മകൻ ശ്രീലാൽ (24) എന്നിവർക്കാണ് ദുബായിൽ സോളാപ്പൂരിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റത്. ഇതിൽ സുജിത്ത് തൽക്ഷണം മരണമടയുകയും ലിജിൻ ഗുരുതരമായി പരിക്കേൽക്കുകയും ഒപ്പമുണ്ടായിരുന്ന ശ്രീലാൽ നിസാര പരിക്കുകളോടെ ചികിത്സയിലുമാണ്.പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 19 വാർഡുകളിൽ നിന്നും സമാഹരിച്ച തുക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരിയുടെയും വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെയും ജനപ്രതിനിധികളും ചേർന്ന് അപകടത്തിൽ പെട്ടവരുടെയും മരണമടഞ്ഞ സുജിത്തിന്റെ മാതാവിനും കുടുംബസഹായനിധി കൈമാറി.