
ഉദിയൻകുളങ്ങര:എസ്.എൻ.ഡി.പി യോഗം ആനാവൂർ തേരണി ശാഖയുടെ വിശേഷാൽ പൊതുയോഗം പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഷിബു സ്വാഗതവും വൈസ് പ്രസിഡന്റ് സോമൻ നന്ദിയും പറഞ്ഞു.യൂണിയൻ കൗൺസിലർമാരായ കൊറ്റാമം ഗോപകുമാർ,നെടുവാൻവിള ശിവപ്രസാദ്,ധനുവച്ചപുരം രവീന്ദ്രൻ,മര്യാപുരം ഹരികുമാർ,മുൻ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളായ അഡ്വ.കൊറ്റാമം ജയകുമാർ,മഞ്ചവിളാകം ബാബു തുടങ്ങിയവർ പങ്കെടുത്തു.