നെടുമങ്ങാട്: കേരള പൊലീസും പതിനാറാംകല്ല് ഗ്രാമ സേവാസമിതി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സ്വയം പ്രതിരോധ പരിശീലന പരിപാടി ഗ്രന്ഥശാലാ ഹാളിൽ നടുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല പൊലീസ് സ്റ്റേഷൻ എസ്.ഐ സുനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.ദിലീപ് കുമാർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ വിദ്യാവിജയൻ,വലിയമല സുരേഷ്,ഭുവനചന്ദ്രൻ, വലിയമല സുകു, ബിനു,സീന,ഷീജ, അരുൺകൃഷ്ണൻ, മോഹനകുമാർ, ശ്രീകല, ഗ്രന്ഥശാലാ സെക്രട്ടറി സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.