വർക്കല :ഇലകമൺ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനികളായ തേരിക്കൽ പാറയിൽ കോളനികളെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി വി.ജോയി എം.എൽ.എ അറിയിച്ചു.തേരിക്കൽ, -പാറയിൽ,കോളനികളിലായി അറുപതിലധികം പട്ടികജാതിക്കാർ താമസിക്കുന്നുണ്ട്.നിലവിലുള്ള വീടുകൾ വാസയോഗ്യമാക്കാനും കുടിവെള്ളം,റോഡുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകാനുമാണ് ഒരു കോടി രൂപ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. ഗുണഭോക്തൃ യോഗത്തിൽ ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ ,വൈസ് പ്രസിഡന്റ് ലെനിൻ രാജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനു സുദേവ്,ജിഷ,പൊതു പ്രവർത്തകരായ ശ്രീധരൻ കുമാർ, ഇക്ബാൽ,പട്ടികജാതി വികസന ഓഫീസർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.